ആദരാഞ്ജലികള്‍
Wednesday, April 15, 2009

പൊന്നാനി താലൂക്കിലെ ഏവര്‍ക്കും പ്രിയം നിറഞ്ഞ പൊന്നാനി എം.ഇ.എസ് കോളേജിലെ ബഹു: റിട്ട: പ്രിന്‍സിപ്പാള്‍ മൊയ്തീന്‍ കുട്ടി സാഹബിന്റെ നിര്യാണം പൊന്നാനിക്കൊരു വലിയ നഷ്ടമാണ്. അദ്ദേഹത്തിനെ ശിഷ്യനാവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ലെങ്കിലും, അദ്ദേഹവുമായി 1989 മുതല്‍ നല്ലൊരു വ്യക്തിബന്ധം നില നിര്‍ത്താനായെങ്കിലും, ഗള്‍ഫില്‍ വന്നതോടെ അതില്ലാതായി എന്നതാണ് സത്യം, ഒരിക്കല്‍ അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സ് മനസ്സിലാക്കിയവര്‍, പിന്നീടൊരിക്കലും അദ്ദേഹത്തോട് ബഹുമാനത്തോടെ അല്ലാതെ കാണാനാവില്ല, ഞാനാദ്യാമായി അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സ് ഞാന്‍ മനസ്സിലാക്കിയത്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഹുസൈന്‍ സാറിന്റെ പുതിയ വീട് പാര്‍ക്കലിന്, ഒരു പ്രിന്‍സിപ്പാളാണന്ന ഒരു അഹന്തയുമില്ലാതെ വിളമ്പാനും, ഇല എടുക്കാനും വൃത്തിയാക്കാനും ഒരു സാദാരണക്കാരനെ പോലെ കാണിച്ച ആ ഉത്സാഹവും സ്നേഹത്തോടെയുള്ളയുള്ള ആ പെരുമാറ്റവും, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തില്‍ അദ്ദേഹത്തെ ഒരു മാതൃകാ പുരുഷനാക്കി എന്നതാണ് സത്യം. പരിചയപ്പെട്ട ഏതൊരു വ്യക്തിയും അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ സ്നേഹിച്ചിരിക്കും എന്നത് ഉറപ്പാണ്.അദ്ദേഹം ഇനി ഇല്ലാ എന്നത് മനസ്സിനൊരു വേദന ഉണ്ടാക്കുന്നു.. വല്ലാതെ അടുത്തവര്‍ പിരിയുമ്പോള്‍ അതൊരു വല്ലാത്ത നൊമ്പരമാണ്. ഏതൊരു സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിത്യമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പ്പാട് പൊന്നാനിക്കാര്‍ക്ക് വലിയ നഷ്ടമാണ്, അതിലുപരി വ്യക്തിപരമായി എനിക്കും..... അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു എന്റെയീ കൊച്ചു ബ്ലോഗില്‍
posted by വിചാരം @ 9:43 AM,
5 comments,