പണം വാങ്ങാത്ത മരുന്നുകടയുടെ ഉടമ
Wednesday, May 09, 2007


എന്‍റെ നാട്ടുക്കാരനും എന്‍റെ ആത്മമിത്രം കൈനാഫിന്‍റെ പിതാവുമായ അബുബക്കര്‍ക്കായുടെ നന്മ നിറഞ്ഞ ഈ പ്രവര്‍ത്തി എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ല.
പൊന്നാനി കനോലി കനാലിനു സമിപം (ഒന്നാം നമ്പര്‍ പാലാം അഥവാ അങ്ങാടി പാലത്തിന് വടക്ക് ഭാഗത്ത് പടിഞ്ഞാറെ പൊളി) നിരപ്പലകയിട്ട പഴയ കടയ്ക്കുമുന്നില്‍ അതിരാവിലെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങിയ ആള്‍ക്കൂട്ടം വരിവരിയായി കാത്തു നില്‍ക്കുന്നത് കാണാം, ഡോക്ടര്‍മാരുടെ ചീട്ടുക്കാളുമായാണ് ആ കാത്തു നില്‍പ്പ്
, ഒമ്പതുമണിയോടെ അറുപതുവയസ്സായ ഒരാള്‍ വന്ന് കട തുറക്കും കുറിപ്പ് കൊടുത്തവര്‍ക്കൊക്കെ അദ്ദേഹം മരുന്നുകൊടുക്കും പ്രതിഫലമായി നന്ദി പുരണ്ട ക്ഷീണിച്ച ചിരിമാത്രം.
13 കൊല്ലമായി പ്രതിഫലം വാങ്ങാത്ത ഈ മരുന്ന് വിതരണം പൊന്നാനിക്കാര്‍ക്ക് പതിവുകാഴ്ച്ചയാണ്, പൊന്നാനിയിലെ കൊങ്ങണം വീട്ടില്‍ അബുബക്കറാണ് 26 വര്‍ഷമായി ദരിദ്രരായ രോഗികള്‍ക്ക് ലക്ഷങ്ങളുടെ മരുന്ന് സൌജന്യമായി നല്‍കുന്നത് ഡോക്ടമാര്‍ക്ക് ലഭിക്കുന്ന സാമ്പിള്‍ മരുന്ന് ശേഖരിച്ച് തന്‍റെ കടയില്‍ വെച്ചാണ് വിതരണം
26 വര്‍ഷം മുന്‍പ് (1980) പൊന്നാനിയില്‍ മുസ്ലിം സര്‍വ്വീസ് സൌസൈറ്റി (എം.എസ്.എസ്) രൂപവത്കരിച്ചതിന് ശേഷമാണ് ദരിദ്ര രോഗികള്‍ക്ക് സൌജന്യ മരുന്ന് വിതരണമെന്ന് ആശയം ഉയര്‍ന്നത് ഇതിന്‍റെ ചുമതല സൊസൈറ്റി അബുബക്കറിനെ ഏല്പിച്ചു 13 വര്‍ഷത്തോളം സൊസൈറ്റിയുടെ കീഴില്‍ മരുന്ന് വിതരണം തുടര്‍ന്ന അബുബക്കര്‍ അഭിപ്രായ വിത്യാസത്തിന്‍റെ പേരില്‍ സൊസൈറ്റി വിട്ടുഎന്നാല്‍ മരുന്ന് വിതരണം തുടര്‍ന്നു അതിനായി മിക്ക ദിവസവും വാടകയ്ക്ക് വണ്ടിവിളിച്ച് കറങ്ങും തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, ഒറ്റപ്പാലം, അങ്ങനെ അയല്‍ ജില്ലകളിലെ ഡോക്ടര്‍മാരെ അബുബക്കര്‍ സമീപിക്കും മിക്ക ഡോക്ടര്‍മാര്‍ക്കും അബുബക്കറിനെ അറിയാം എല്ലാവരും സാമ്പിള്‍ മരുന്ന് കരുതി വെച്ചിരിക്കും അഞ്ഞൂറിലേറെ വരുന്ന ഡോക്ടര്‍മാരുടെ ഒരു സുഹൃദ് ശൃംഖല തന്നെയുണ്ട് അബുബക്കറിന്.
ശേഖരിച്ച മരുന്നുകള്‍ തരം തിരിക്കുന്നത് അബുബക്കര്‍ ഒറ്റയ്ക്കാണ്, പത്താം ക്ലാസുക്കാരനായ ഇദ്ദേഹത്തിന് ഏറ്റവും പുതിയ മരുന്നിനെ കുറിച്ചുപോലും നല്ല ധാരണയുണ്ട് ഇതിനായി മെഡിക്കല്‍ ജേര്‍ണലുകളും മറ്റും വാങ്ങി വായിക്കുന്നു സുഹൃത്തുക്കളായ ഡോക്ടര്‍മാരും സഹായിക്കും.
ഹാര്‍ഡ്‍വെയര്‍ ബിസിനസ്സുക്കാരനായ അബുബക്കര്‍ അതൊഴുവാക്കിയാണ് ആതുരസേവനത്തിനിറങ്ങിയത്, ഹാര്‍ഡ്‍വെയര്‍ കട നിറയെ ഇപ്പോള്‍ മരുന്നുകളാണ് പീടിക മുറിയ്ക്കു മുകളില്‍ ഒരു വലിയ ഗോഡൌണ്‍ നിറയെ മരുന്നുകള്‍ വേറെയും.
ഒരു ബോര്‍ഡുപോലുമില്ലാത്ത ഈ മരുന്നു കടയ്ക്കുമുന്നില്‍ സര്‍ക്കാര്‍ ആസ്പത്രികളിലുള്ളതിനേക്കാള്‍ തിരക്കാണ്, ഡോക്ടര്‍മാര്‍ ദരിദ്ര രോഗികളെ അബുബക്കറിന്‍റെ അടുത്തേയ്ക്കാണ് കുറിപ്പ് നല്‍കി അയക്കുക തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ കൊടുക്കാന്‍ തികയാതെ വരുമ്പോള്‍ പുറത്ത് നിന്നുവാങ്ങും ഇതിനുമാത്രം പതിനായിരക്കണക്കിന് രൂപ വേണ്ടി വരും സന്നദ്ധ സംഘടനകളുടെ സഹായം ഇതിനായി അദ്ദേഹം സ്വീകരിക്കുന്നുണ്ട്
അബുബക്കറിന്‍റെ സേവനത്തെ മാനിച്ച് യു.എന്‍.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട് ഐ.എം.എ യും അദ്ദേഹത്തെ ആദരിച്ചു, ജമീലയാണ് ഭാര്യ ദുബായിയില്‍ എഞ്ചിനിയറായ കൈനാഫ് , സജിത, മാസിത എന്നിവര്‍ മക്കളാണ്
------------------------------
അബുബക്കര്‍ക്ക ഏവര്‍ക്കും ഒരു മാതൃകാ പുരുഷനാണ് ഈ ബൂലോകത്തിന് ഇദ്ദേഹത്തേയും ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളേയും പറ്റി ഒരു പരിചയപ്പെടുത്തല്‍
Labels: ആതുര സേവകന്
posted by വിചാരം @ 10:01 PM,
28 Comments:
- At 12:17 AM, വിചാരം said...
-
പൊന്നാനി കനോലി കനാലിനു സമിപം (ഒന്നാം നമ്പര്‍ പാലാം അഥവാ അങ്ങാടി പാലത്തിന് വടക്ക് ഭാഗത്ത് പടിഞ്ഞാറെ പൊളി) നിരപ്പലകയിട്ട പഴയ കടയ്ക്കുമുന്നില്‍ അതിരാവിലെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങിയ ആള്‍ക്കൂട്ടം വരിവരിയായി കാത്തു നില്‍ക്കുന്നത് കാണാം, ഡോക്ടര്‍മാരുടെ ചീട്ടുക്കാളുമായാണ് ആ കാത്തു നില്‍പ്പ്
- At 12:36 AM, asdfasdf asfdasdf said...
-
ഇന്നും നന്മയുടെ ഇതുപോലെയുള്ള തുരുത്തുകള്‍ നിലനില്ക്കുന്നത് എത്ര ഭാഗ്യമാണല്ലേ..
- At 1:20 AM, vimathan said...
-
അബൂബക്കര്‍ക്കായെ പരിചയപ്പെടുത്തിയതിന് നന്ദി.
- At 1:27 AM, Unknown said...
-
അന്യം നിന്നു പോകുന്ന കനിവിന്റെ ഉറവ കാട്ടിത്തന്നതിന് നന്ദി.
പ്രശസ്തി ആഗ്രഹിക്കാതെ മനുഷ്യത്വം കാട്ടാന്‍ ആഗ്രഹിക്കുന്നവരാരെങ്കിലുമുണ്ടെങ്കില്‍ ഇത്തരമാളുകളെയാണ് പിന്തുണയ്ക്കേണ്ടത്.
അതു മറ്റാരും കണ്ടില്ലെങ്കിലും കാണേണ്ടവന്‍ കാണും. - At 2:29 AM, ജിസോ ജോസ് said...
-
വിചാരം, അബൂബക്കര്‍ക്കായെ പരിചയപ്പെടുത്തിയതിനു നന്ദി !
മനുഷ്യസ്നേഹത്തിന്റെ പ്രതിരുപങ്ങളായ ഈത്തരം നല്ല ആളുകളെപ്പറ്റി അറിയുന്നതുതന്നെ കുളിര്‍മ്മയുള്ള കാര്യം ആണു.... നന്ദി വിചാരം - At 4:36 AM, Areekkodan | അരീക്കോടന്‍ said...
-
പരിചയപ്പെടുത്തിയതിന് നന്ദി.
- At 4:38 AM, swsw said...
-
I read this in a news paper once and personally been there to visit this great person. Well rather than praising this person lets also contribute whatever we can which may help this person to serve the poor people better than what he is doing now.
- At 4:40 AM, അപ്പു ആദ്യാക്ഷരി said...
-
വിചാരം..ഈ മനുഷ്യസ്നേഹിയെ പരിചയപ്പെടുത്തിയതിന് നന്ദി.
- At 7:20 AM, santhosh balakrishnan said...
-
നേരായ വഴിയിലും വളഞവഴിയിലും പണം സംബാദിച്ഛ് വിലകൂടിയ കാറുകളും വലിയ ബംഗ്ലാവുകളും വാങി സുഖിക്കാന്‍ ഒരുങുന്ന ആര്‍ത്തിമാറാത്ത മനുഷ്യര്‍ക്കിടയില്‍ ഇത്തരം ചിലര് ആശ്വാസമാണ്...
ഒരു മനുഷ്യജന്മത്ത് കിട്ടാവുന്ന ഏറ്റവും വലിയ സുഖവും സംതൃപ്തിയും പരോപകാരത്തിലൂടെ ആ മനുഷ്യന്‍ അനുഭവിക്കുന്നുണ്ടാകണം..ഇത്തരം നല്ല മനസ്സുകള് ഇനിയും ഒരുപാട് ഉണ്ടാകട്ടെ..!
അദ്ദേഹത്തിന് എല്ലാ നന്മ്കളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..ഒപ്പം മാതൃഭൂമിക്കും വിചാരത്തിനും നന്ദിയും നേരുന്നു.. - At 9:26 AM, Dinkan-ഡിങ്കന്‍ said...
-
അബൂബക്കര്‍ ഇക്കായ്ക്ക് ഡിങ്കന്റെ വക ഒരു “താങ്ക്‌സ്“
- At 2:44 PM, myexperimentsandme said...
-
അദ്ദേഹത്തെ ബ്ലോഗില്‍ പരിചയപ്പെടുത്തിയതിന് വിചാരത്തിന് നന്ദി.
ഒരാവേശത്തിന്റെ പുറത്ത് ഇത്തരം കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയാല്‍ തന്നെ അത് മുടങ്ങാതെ കൊണ്ടുപോകണമെങ്കില്‍ നല്ല നിശ്ചയദാര്‍ഢ്യവും അതുപോലുള്ള മനസ്സും വേണം.
ഇത്തരം ഫീല്‍ ഗുഡ് വാര്‍ത്തകളും വേണം ഇടയ്ക്കിടയ്ക്കെങ്കിലും. - At 4:59 PM, സാജന്‍| SAJAN said...
-
വിചാരം.. ഈ വാര്‍ത്ത് ഞാന്‍ മുമ്പെവിടെയോ വായിച്ചു അപ്പൂര്‍വമായാണ് ഞാന്‍ മാതൃഭൂമി വായിക്കുന്നത്, മനോരമയില്‍ ആണോ ന്നോര്‍മ്മയില്ല .
എന്തായാലും ഈ നല്ല മനസ്സിന്റെ ഉടമയെ പരിചയപ്പെടുത്തിതിന് നന്ദി!!
അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ!! - At 8:05 PM, വിചാരം said...
-
ഈ മനുഷ്യ സ്നേഹിയുമായി സംസാരിക്കണമെന്ന് താല്‍പര്യമുള്ളവര്‍ ഈ നമ്പരില്‍ വിളിക്കുക 0091 984 771 2015
എനിക്ക് വിശ്വാസമുണ്ട് ഉറപ്പുമുണ്ട് ഇദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തനം ഒരിക്കലും ഇദ്ദേഹത്തിന്‍റെ കാല ശേഷം നിലക്കുകയില്ലാന്ന് അതൊരു വലിയ പ്രസ്ഥാനമയി തന്നെ തുടരും 30 വര്‍ഷത്തോളമുള്ള ഒരാളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഒരു അഭിനന്ദങ്ങള്‍ കൊണ്ട് അവസാനിക്കുന്നില്ല എങ്കിലും ആത്മാര്‍ത്ഥമായ നിങ്ങളുടെ എല്ലാവരുടേയും അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ അറീയിച്ചിട്ടുണ്ട് നേരിട്ട് അഭിനന്ദനങ്ങള്‍ അറിയീക്കേണ്ടവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക
സസ്നേഹം ഫാറൂക്ക് - At 3:06 AM, വിചാരം said...
-
2007 മാര്‍ച്ച് 23 ന് മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ വനൊരു റിപ്പോര്‍ട്ട് കൂടി ഇതിനോടൊപ്പമുള്ള പോസ്റ്റിനോടോപ്പം ആ ഫോട്ടോ യില്‍ ക്ലിക്കിയാല്‍ റിപ്പോര്‍ട്ടും വായിക്കാം
- At 4:10 AM, deepdowne said...
-
ദിവസവും മുടങ്ങാതെ വലിയ വലിയ ഹോട്ടലുകളില്‍ കയറി അന്നന്ന് മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ചേരിയിലെ വിശക്കുന്ന പാവങ്ങള്‍ക്ക് വിതരണം ചെയ്തിരുന്ന ഒരാള്‍ ഡെല്‍ഹിയിലുണ്ടായിരുന്നു പത്തുവര്‍ഷം മുന്‍പ്. ഇപ്പോഴുണ്ടോ എന്നറിയില്ല. ഇങ്ങനെയുള്ളവര്‍ സമൂഹത്തിനു വലിയൊരു മുതല്‍ക്കൂട്ടും ആശ്വാസവും ആണ്. പോസ്റ്റിന് നന്ദി!
- At 6:59 AM, സജീവ് കടവനാട് said...
-
നാട്ടുകാരനായിട്ടും അബൂബക്കറിക്കായെ ഞാന്‍ അറിഞ്ഞത് പത്രത്തിലൂടെയാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു പോസ്റ്റിട്ടതിന് വിചാരത്തിന് അഭിനന്ദനങ്ങള്‍.
സ്വന്തം കിനാവ്. - At 9:08 PM, വിഷ്ണു പ്രസാദ് said...
-
നല്ല പോസ്റ്റ് ...നല്ല മനുഷ്യന്‍.
- At 9:51 PM, Mubarak Merchant said...
-
അബൂബക്കര്‍ സാഹിബിനെ ദൈവം അനുഗ്രഹിക്കട്ടെ.
- At 9:59 PM, മുസ്തഫ|musthapha said...
-
വിചാരം, വളരെ നന്നായി ഈ പോസ്റ്റ്!
ഇദ്ദേഹത്തെപ്പറ്റി കുറച്ച് മുന്‍പ് ഒരു ടിവി ചാനലില്‍ വന്നിരുന്നു.
സഹാനുഭൂതിയും സഹജീവി സ്നേഹവും മിക്കവരിലും കാണുമായിരിക്കും, പക്ഷെ യാതൊരു പ്രതിഫലേച്ഛയും കൂടാതെ അതൊരു ജീവിതചര്യയാക്കുന്ന ഇദ്ദേഹത്തെപോലുള്ളവര്‍ വിരളമായിരിക്കും.
അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ! - At 3:33 AM, ബയാന്‍ said...
-
This comment has been removed by the author.
- At 3:47 AM, ബയാന്‍ said...
-
This comment has been removed by the author.
- At 9:03 AM, സീയെം said...
-
മനസ്സിന്റെ മഹത്വം നഷ്ടപെടാത്ത മലയാളികള്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം.
- At 10:35 PM, സുശീലന്‍ said...
-
ലാല്‍ സലാം സഖാവെ..
വിപ്ലവം ജയിക്കട്ടെ. വി.എസ്സിനൊപ്പം. - At 12:33 AM, MUHAMED SAJEER said...
-
wonderfull the photos are extemely well
- At 1:34 AM, ശ്രീ said...
-
അബൂബക്കര്‍ക്കായ്ക്ക് അഭിവാദ്യങ്ങള്‍!
പോസ്റ്റിനു നന്ദി. - At 4:24 AM, Shaf said...
-
അന്യം നിന്നു പോകുന്ന കനിവിന്റെ ഉറവ കാട്ടിത്തന്നതിന് നന്ദി.
- At 5:06 AM, ali said...
-
This is a good deeds may Allah give him mercy
By Ali POnnani
aliponnani@gmail.com - At 9:57 PM, Unknown said...
-
God bless u
kamarudheenavqatar@gmail.com