ആദരാഞ്ജലികള്‍
Wednesday, April 15, 2009

posted by വിചാരം @ 9:43 AM,
5 Comments:
- At 10:08 AM, വിചാരം said...
-
ബഹുമാന്യനായ ഞങ്ങളുടെ പ്രിയ മൊയ്തീന്‍ കുട്ടി സാഹബിന് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു
- At 11:50 AM, മുസ്തഫ|musthapha said...
-
രണ്ടോ മൂന്നോ തവണ 'ക്ലാസ്സീ പോടാ' എന്ന ശാസനയോടെ അദ്ദേഹത്തില്‍ നിന്നും കയ്യോങ്ങലുകള്‍ വാങ്ങിക്കാന്‍ കഴിഞ്ഞിട്ടുണ്ട്...
ഒരു തവണ ആ ഓങ്ങലില്‍ നിന്നും ഒഴിഞ്ഞ് മാറി ഓടുന്നതിനിടയില്‍ തിരിഞ്ഞ് നോക്കുമ്പോള്‍ പിറകില്‍ കയ്യും കെട്ടി ചിരിച്ച് നിന്നിരുന്ന ആ സഫാരിയിട്ട രൂപമാണ് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ എന്റെ മുന്നില്‍ തെളിയുന്നത്...
അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു... - At 4:08 AM, അച്ചപ്പു said...
-
Condolence from my heart, when iwas pdc first year Sir was our pricipal, that was his last year in his MES Collge. i have too many incidence happening btween me and Sir, may god provide him place in Jannah!
- At 10:36 PM, riyaz ahamed said...
-
എന്റെ അച്ഛന്റെ സഹപാഠി കൂടിയായിരുന്നു മൊയ്തീന്‍ കുട്ടി സാര്‍. ബന്ധങ്ങളുടെ തീവ്രത അവസാനം വരെ സൂക്ഷിച്ച അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇപ്പോഴും വേദനയില്‍ പൊതിഞ്ഞ മൌനം.
- At 7:58 AM, Cm Shakeer said...
-
വളരെ യാതൃക്ഷ്ചികമായാണ് ഇവിടെ വന്നത്. ഈ ഫോട്ടോ കണ്ടപ്പോള്‍ ഞെട്ടിപ്പോയി.
സത്യത്തില്‍ മൊയ്തീന്‍കുട്ടി സാറിന്റെ ഒരു ബ്ലോഗായിരിക്കുമെന്നാണ് ആദ്യം ധരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുള്ള കുറിപ്പാണന്നറിഞ്ഞപ്പോള്‍ മനസ്സ് അറിയാതെ തേങ്ങിപ്പോയി.
മൂന്നു വര്‍ഷക്കാലത്തെ MES ജീവിതത്തില്‍ അദ്ദേഹത്തിന്റെ നല്ല മനസ്സ് അറിയാന്‍ എനിക്കും കഴിഞ്ഞിരുന്നു.
കോളേജിലെ എല്ലാ ഓരോ വിദ്യാര്‍ഥികളും അദ്ദേഹത്തിന്റെ നിരീക്ഷത്തിന് കീഴിലായിരുന്നു എന്ന്,അന്ന് എനീക്ക് തോന്നിയിരുന്നു.
അപാരമായ ധൈര്യത്തിന് ഉടമയായിരുന്നു അദ്ദേഹം. ഒരിക്കല്‍ കൊളേജിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍ എന്തൊ പോക്കിരിത്തരം ഒപ്പിച്ചത് അദ്ദേഹം ദൂരെ നിന്ന് കണ്ടു. പിടിക്കപ്പെടുമെന്നായപ്പോള്‍ അവര്‍ ഓടി ലൈബ്രറിയില്‍ കേറി എന്റെ തൊട്ടടുത്ത് വന്നിരുന്ന് ഒന്നുമറിയാത്ത പോലെ പുസ്തകം വായന തുടങ്ങി. ച്ലിം.. ച്ലിം എന്ന അടിയുടെ ശബ്ധം കേട്ട്
ഞാന്‍ ഞെട്ടിവിറ്ച്ച് തലയുയര്‍ത്തിനോക്കുമ്പോള്‍ മൊയ്തീക്കുട്ടി സാര്‍ തന്നെക്കാള്‍ ഉയരമുള്ള ആ ര്‍ണ്ടുപേരേയും പിരടിക്ക് പിടിച്ച് കൂട്ടിമുട്ടിപ്പിക്കുന്നു.ഇതൊന്നുമറിയാത്ത ഈയുള്ളവന്‍ അന്ന് ഞാന്‍ പേടിച്ച് മൂത്രമോഴിച്ചില്ല എന്നേ ഒള്ളൂ.
PONNANI MES പോലത്തെ ഒരു COLLEGE-ന് അദ്ദേഹത്തെ പോലൊരാള്‍ ശരിക്കും അനിവാര്യമായിരുന്നു അന്ന്.
പിന്നീട് perumpilave ANSAR COLLEGE- ല്‍ നിന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു നിത്യശാന്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...