Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



കേരളത്തിലെ നശിച്ച തൊഴിലാളി വര്‍ഗ്ഗം

കോഴിക്കോട് വിമാനതാവളത്തിലെ ടാക്സി ഡ്രൈവേഴ്സിന്റെ ചൂഷണവും തെമ്മാടിത്തരവും
ഞാന്‍ പൊന്നാനിയിലെത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു.ഇതിനിടെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവടങ്ങളിലേക്കൊല്ലെ ഹൃസ്വമായൊരു സന്ദര്‍ശനം നടത്തി, അതിലേറ്റവും രസകരമായൊരു യാത്രാനുഭവം കരിപ്പൂര്‍ വിമാനതാവളത്തിലേക്കുള്ള യാത്രയായിരിന്നു, കാലത്ത് ആറുമണി കോഴിക്കോട്ടേയ്ക്ക് തുടങ്ങിയ യാത്ര 8.30 ന് വിമാനതാവളത്തിലെത്തി.. കാത്തിരിപ്പിന് ശേഷം എന്റെ പ്രിയ ചങ്ങാതി എത്തി (കണ്ണൂര്‍ക്കാരന്‍ മൂസയെ വരവേല്‍ക്കാനായിരിന്നു ഞാനവിടെ എത്തിയത്) വാഹനം അവരെ സ്വീകരിക്കാന്‍ ഇല്ലാത്തത് കൊണ്ട്, ട്രൈയില്‍ വഴി പോവാനുള്ള ആദ്യശ്രമമെന്ന നിലയില്‍ ടാക്സി ട്രൈവേഴ്സേനോട് യാത്ര ഫെയര്‍ അന്വേഷിച്ചു, ഫെറോക്കിലേക്ക് 300 രൂപ, കോഴിക്കോട്ടേയ്ക്ക് 450 രൂപ, എന്റെ തീരുമാനം ഇതില്‍ രണ്ടിലേതിലേക്കെങ്കിലും ഒരിടത്തേയ്ക്കാവാം എന്നായിരിന്നു, എന്നാല്‍ മൂസ ഇത്തിരി അതി ബുദ്ധി കാണിച്ചു പരിചയക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നന്വേഷിക്കട്ടെയെന്ന് പറഞ്ഞ് അവന്റെ സാധനങ്ങള്‍ എന്നെ ഏല്‍പ്പിച്ച് അപ്പുറത്തേയ്ക്ക് പോയി. ഞങ്ങടെ കൂടെ ജോലി ചെയ്തിരുന്ന കാസര്‍ഗോഡുക്കാരന്‍ പ്രകാശനെ അവന്‍ കണ്ടെത്തി, അവന്റെ കൂടെ പോവാന്‍ തീരുമാനിച്ചു, ഇവിടെ തൊഴിലാളി വര്‍ഗ്ഗം ഉണര്‍ന്നു. ഉടനെ കട്ടായം പ്രകാശന്റെ വണ്ടിയില്‍ മൂസയെ കൊണ്ടു പോവാന്‍ അനുവധിയ്ക്കില്ല, ഉടനെ എന്റെ ധര്‍മ്മ രോഷം സടകുടഞ്ഞെഴുന്നേറ്റു.. ഞാന്‍ അവരെ എതിര്‍ത്തു, എല്ലാ ഡ്രൈവേഴ്സ്സും ഒത്തു ചേര്‍ന്നു എനിക്കെതിരെ പടവാളെടുത്തു.. പോടാ പുല്ലുകളെ എന്ന കണക്കേ ഞാനും, നാലഞ്ച് പോലീസുക്കാര്‍ നോക്ക് കുത്തികളായി രസിച്ച് നില്‍ക്കുന്നുമുണ്ട്, എന്റെ ശബ്ദത്തിന് ഇത്തിരി വോളിയം കൂടുതലായതിനാല്‍ യാത്രയ്ക്കാര്‍ വട്ടം കൂടാന്‍ തുടങ്ങി, ഇതിനിടെ ചില നാട്ടുക്കാരും എനിക്കെതിരെ വന്നു. പതുക്കെ പതുക്കെ വാളെടുത്തവര്‍ അപ്രത്യമാവാന്‍ തുടങ്ങി, പ്രകാശന്റെ കാര്‍ ഡ്രൈവറെ പോലീസടക്കം ഭീഷണി മുഴക്കി ഞങ്ങളെ കയറ്റാതെ പോയി. പത്തി മടക്കിയവര്‍ പ്രശ്നപരിഹാരമെന്നോണം വന്നു കോഴിക്കേട് വരെ 250 രൂപയ്ക്ക് കൊണ്ടു പോവാനും തീരുമാനമായി ഞങ്ങടെ തന്നെ ഒരു സ്നേഹിതനെ ബേപ്പൂര്‍ക്കും അതിലെ കയറ്റി അവനും പകുതി ചാര്‍ജ്ജ്. ഇവിടെ ചുരുക്കത്തില്‍ 75% പരാജയം ഞങ്ങള്‍ക്കും 25 % പരാജയം അവര്‍ക്കും ഉന്ന്ടായി, നമ്മുടെ സ്നേഹിതന്‍ മാരുടെ കൂടെ നമ്മുക്ക് പോവാന്‍ പോലും അവകാശമില്ലാതെ തൊഴിലാളി വര്‍ഗ്ഗം സഘടിതമെന്ന് ദുഷിച്ച ആയുധം ഉപയോഗിച്ച് ഞങ്ങളെ നേരിട്ടു..
പേരും പെരുമയും റേഷന്‍ ഷാപ്പില്‍ കൊണ്ടു പോയാല്‍ അരികിട്ടില്ലല്ലോ
കോഴിക്കോട്ട് നിന്ന് അവനെ കണ്ണൂര്‍ ട്രയിനില്‍ കയറ്റി വിട്ട്, ഓട്ടോറിക്ഷക്കാര്‍ക്ക് പേരും പെരുമയും കേട്ട കോഴിക്കോട്ട് നഗരത്തിലെ ഓട്ടോ റിക്ഷയില്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കെ.എസ്.ആര്‍.ടി സ്റ്റാന്റിലേക്ക് യാത്രയായി കൂടെ അവിടെ വെച്ച് തന്നെ അങ്ങോട്ട് മറ്റൊരു യാത്രക്കാരനും കയറി,മീറ്ററുള്ള ഓട്ടോ റിക്ഷക്കാരന്‍ കേവലം ഒരു കിലോമീറ്റര്‍ ഉള്ള യാത്ര ദൈഘ്യം വണ്‍‌വേയുടെ പേരു പറഞ്ഞ് 15 രൂപ പോയിന്റിനായി കറങ്ങി കെ.എസ്.ആര്‍.ടി സി സ്റ്റാന്റിന് മുന്‍പില്‍ ഞങ്ങളെത്തി, ഡ്രൈവര്‍ ഞങ്ങള്‍ രണ്ടു പേരില്‍ നിന്നായി 15 വീതം ആവശ്യപ്പെട്ടു, അത് കേട്ട് ഞങ്ങള്‍ രണ്ടു പേരും ആശ്ചര്യപ്പെട്ട് ചോദിച്ചു.. അല്ല ഇതെന്ത് ന്യായം ? ഞാന്‍ ചോദിച്ചു .. അല്ല മാഷേ ഞാനാണ് ഓട്ടോ വാടകയ്ക്ക് പിടിച്ചത് ഇയാളെ നിങ്ങള്‍ കയറ്റുകയും ചെയ്തു, ഞാനൊന്നും മിണ്ടുകയും ചെയ്തില്ല സാമാന്യ മര്യാദയ്ക്ക് ഓട്ടോ പിടിച്ച എനിക്കും നിങ്ങള്‍ക്കും നഷ്ടമില്ലാത്ത ഒരു ന്യായമായ ചാര്‍ജ്ജല്ലേ പറയേണ്ടത് ?, ഉടനെ ഡ്രൈവര്‍ .. ക്രൂഡൊയിലിന് വില കുറഞ്ഞിട്ടും പെടോളിന് വില കുറയ്ക്കുന്നില്ല, പിന്നെ ങ്ങളെങ്ങനെ ജീവിയ്ക്കും ? ഉത്തരം ന്യായം അതിന് യാത്രക്കാരെയാണോ ചൂഷണം ചെയ്യേണ്ടത് ? മാന്യമായ രീതിയില്‍ ഞങ്ങള്‍ 10 രൂപ കൊടുത്തു.. ഉടനെ ഡ്രൈവറുടെ ശാപവാക്കുകള്‍ .. എങ്ങനെ കേരളം നന്നാവും, വെറുതെയല്ല രാത്രി ഞങ്ങള്‍ നിങ്ങളില്‍ നിന്ന ഇരട്ടി ചാര്‍ജ്ജ് വാങ്ങേണ്ടി വരുന്നത് (അവര്‍ക്ക് തന്നെ അറിയാം രാത്രിയിലെ ഇവരുടെ കൊള്ള).. ഇത് കേട്ട ഞാനൊന്ന് പരിഹസിച്ച് ചിരിച്ചു. ഇത് ഞങ്ങള്‍ പറയേണ്ടത്, നിങ്ങള്‍ മുന്‍‌കൂട്ട് പറഞ്ഞു .. കോഴിക്കോട് ഓട്ടോറിക്ഷക്കാര്‍ക്കൊരു പേരും പെരുമയും ഉണ്ടായിരുന്നു എന്നാലത് എന്നോ പോയി മറഞ്ഞു.. ഉടനെ മറ്റൊരു ഓട്ടോക്കാരനും കൂടി ചേര്‍ന്ന് .. പേരും പെരുമയും റേഷന്‍ ഷാപ്പില്‍ കൊണ്ടു പോയാല്‍ അരികിട്ടില്ലല്ലോ .

posted by വിചാരം @ 9:35 PM,

11 Comments:

At 11:12 PM, Blogger വിചാരം said...

കോഴിക്കോട് വിമാനതാവളത്തിലെ ടാക്സി ഡ്രൈവേഴ്സിന്റെ ചൂഷണവും തെമ്മാടിത്തരവും,
കോഴിക്കോട്ട് ഓട്ടോ ഡ്രൈവേഴിസ്സിന്റെ നഷടപ്പെടുന്ന പേരും പെരുമയും

 
At 8:54 AM, Blogger അനില്‍@ബ്ലോഗ് // anil said...

ഹ ഹ,

വിചാരമെ,

വല്ലപ്പോഴും വന്നു പോകുന്ന നിങ്ങള്‍ക്കാണ് ഇത് വലിയ പ്രശ്നം.

ഇവിടെ നിത്യവും ജീവിക്കുന്ന ജനങ്ങളുടെ സ്ഥിതി എന്താവും?

എങ്കിലും കേരളമാണ് സ്വര്‍ഗ്ഗത്തിന്റെ നാട് എന്നു പറയുന്നതെന്താവും?

 
At 4:24 AM, Blogger chithrakaran ചിത്രകാരന്‍ said...

സാരമില്ല എല്ലാവരും കച്ചവടക്കാരായി മാറിയതാണ് വിചാരം !!!

 
At 5:35 AM, Blogger Appu Adyakshari said...

എന്തായാലും വിചാരം പതിവുസ്റ്റൈലില്‍ ഒന്നു പൊട്ടിക്കാഞ്ഞത് നന്നായി.

 
At 9:02 AM, Blogger മുക്കുവന്‍ said...

nammadey pinaraayi chettante kinginikalalley... i guess they would have agreed you to go with your friend, if you pay $1000 to union :)

yep nokku koooli :). I did fight for this couple of decades back. now I laugh at that rule :)

oru kunji sakhav!

 
At 12:04 AM, Blogger രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മുക്കുവാ,

കരിപ്പൂര് എസ്.ടി.യു.(ലീഗിന്റെ) തൊഴിലാളി സംഘടനക്കാണ് ഭൂരിപക്ഷം. (സി.ഐ.ടി.യു. ഉണ്ടോയെന്ന് അറിയില്ല) തൊഴിലാളി, ഇടത്, സി.പി.എം. എന്നൊക്കെ കേള്‍ക്കുമ്പോള്‍ യു.ഡീ എഫ് കണ്ണടയും വെച്ച് എവിടേയു പോയി ശര്‍ദ്ധിക്കരുത്.

“ഉടനെ മറ്റൊരു ഓട്ടോക്കാരനും കൂടി ചേര്‍ന്ന് .. പേരും പെരുമയും റേഷന്‍ ഷാപ്പില്‍ കൊണ്ടു പോയാല്‍ അരികിട്ടില്ലല്ലോ“

ശരിയല്ലേ?

കൈക്കൂലി വാങ്ങിയും, മറ്റ് തട്ടിപ്പുകള്‍ നടത്തിയും കാശുണ്ടാക്കുന്നവന്‍ മാന്യന്‍. ജീവിക്കാന്‍ ഗ്തികേടുള്ളവന്‍ ചെയ്യുമ്പോള്‍ തെമ്മാടിത്തരം. കണ്ട കൊള്ളപ്പണക്കാരും, കള്ളനോട്ടടിക്കാരും, കുഴല്‍പ്പണക്കാരും, കൈക്കൂലിക്കാരും ചേര്‍ന്ന് നാട്ടില്‍ റിയല്‍ എസ്റ്റേറ്റെന്നും പറഞ്ഞ് സെന്റിന് അയ്യായിരവും പതിനായിരവും ഉണ്ടായിരുന്ന ഭൂമിക്ക് ലക്ഷങ്ങള്‍ക്ക് മുകളിലേക്കുയര്‍ത്തിയപ്പോള്‍ പാവപ്പെട്ടവനും, സാധാരണക്കാരനും (സത്യസന്ധമായി ജീവിക്കുന്ന മിഡില്‍ ക്ലാസ്സിനും) ഒരു തുണ്ട് ഭൂമി കുഗ്രാമങ്ങളില്‍ പോലും വാങ്ങി വീട് വെക്കാന്‍ പറ്റാത്ത അവസ്ഥയാക്കി.
നാളെ നിങ്ങള്‍ പറയുന്ന ഈ തെമ്മാടികള്‍ നിങ്ങളുയ്യര്‍ത്തുന്ന കൊട്ടാരങ്ങളിലേക്ക് കടന്ന്
നിങ്ങളുടെ നിലവറ കുത്തിത്തുറന്ന് നിങ്ങളുടെ സമ്പാദ്യം കൊണ്ടു പോകുന്ന സാഹചര്യം കേരളത്തില്‍ വരാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

 
At 10:24 PM, Blogger വിചാരം said...

രാമ ചന്ദ്രോ
ഞാന്‍ കേരളത്തിലെ നശിച്ച (കേരള വികസനത്തെ നശിപ്പിയ്ക്കുന്ന ) തൊഴിലാളി വര്‍ഗ്ഗത്തെ പറ്റിയാണ് എഴുതിയത് അതില്‍ ഇടതും വലതും .. എല്ലാ രാഷ്ട്രീയ സഘടനകളുടെ ബഹുജന സംഘടനയെ പറ്റിയാണ് പറഞ്ഞത്, അല്ല തൊഴിലാളി വര്‍ഗ്ഗത്തെ പറ്റി പറഞ്ഞപ്പോ എന്താ ഇത്ര പൊള്ളാന്‍ ?, താങ്കളറിഞ്ഞില്ലേ എളമരം കരീമും ഞാന്‍ പറഞ്ഞത് തന്നെ പറഞ്ഞത് .. കേരള വികസനത്തിന് തടസ്സം വര്‍ദ്ധിച്ച് വരുന്ന തൊഴിലാളി സഘടനകളാണന്ന്.. ഇതിനെ കുറിച്ച് എന്താ രാമചദ്രന്റെ അഭിപ്രായം ?

 
At 11:42 PM, Blogger രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"ഞാന്‍ കേരളത്തിലെ നശിച്ച (കേരള വികസനത്തെ നശിപ്പിയ്ക്കുന്ന ) തൊഴിലാളി വര്‍ഗ്ഗത്തെ പറ്റിയാണ് എഴുതിയത് അതില്‍ ഇടതും വലതും .. എല്ലാ രാഷ്ട്രീയ സഘടനകളുടെ ബഹുജന സംഘടനയെ പറ്റിയാണ് പറഞ്ഞത്"

കേരള വികസനം ഇല്ലാതാക്കിയത് ഈ തൊഴിലാളി വര്‍ഗ്ഗമാണോ? അതോ നശിച്ച ഭരണാധികാരികളും (വലതും ഇടതും) ബിസിനസ്സ് എന്നാല്‍ കൊള്ള ലാഭവും ചൂഷണവും ആണെന്ന് കരുതുന്ന മുതലാളിമാരും, ബിസിനസ്സ് നേരെ ചൊവ്വേ നടത്താനറിയാത്തവരും ആണോ? തൊഴിലാളികളെ വെച്ച് മുതലെടുപ്പ് നടത്തുന്ന നേതാക്കന്മാര്‍?

വികസനം എന്ന് പറഞ്ഞാല്‍ (തെങ്ങിന്റെ മണ്ടയില്‍ അല്ല) പാടം നികത്തി ഫ്ലാറ്റ് പണിയുന്നതാണോ? തൊഴിലാളി സമരം കൊണ്ട് പൂട്ടിയ (കൊല്ലങ്ങള്‍ക്ക് മുമ്പല്ല) ഈ മൂന്നലു കൊല്ലം കൊണ്ട് എത്ര വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടി?

തെങ്ങില്‍ കേറാനും, പാടത്ത് പണിയെടുക്കാനും, ഓട്ടോ ഓടിക്കാനും ഫ്ലാറ്റ് പണിയാനും ഈ “നശിച്ച“ തൊഴിലാളി വര്‍ഗ്ഗം വേണം.

“അല്ല തൊഴിലാളി വര്‍ഗ്ഗത്തെ പറ്റി പറഞ്ഞപ്പോ എന്താ ഇത്ര പൊള്ളാന്‍ ?, താങ്കളറിഞ്ഞില്ലേ എളമരം കരീമും ഞാന്‍ പറഞ്ഞത് തന്നെ പറഞ്ഞത് .. കേരള വികസനത്തിന് തടസ്സം വര്‍ദ്ധിച്ച് വരുന്ന തൊഴിലാളി സഘടനകളാണന്ന്.. ഇതിനെ കുറിച്ച് എന്താ രാമചദ്രന്റെ അഭിപ്രായം ?“

എല്ലാ വിഭാഗത്തിലും കൊള്ളര്യ്താത്തവര്‍ ഉണ്ട്. രാഷ്ടീയത്തില്‍, ഉദ്യോഗസ്ഥരില്‍, വക്കീലന്മാരില്‍, ഡോക്ടര്‍മാരില്‍, ജഡ്ജിമാരില്‍, പോലീസുകാരില്‍, അദ്ധ്യാപകരില്‍, പള്ളിലച്ചന്മാരിലും, തന്ത്രിമാരിലും, ഉസ്താദുമാരിലും ഉണ്ട്. എന്ന് വെച്ച് ആ വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കാമോ?
അല്ലെങ്കില്‍ അടച്ചാക്ഷേപിക്കുന്നുണ്ടോ?

അതുപോലെ തന്നെ തൊഴിലാളികളിലും ഉണ്ടാവും ചിലര്‍.
അതുകൊണ്ട് നശിച്ച തൊഴിലാളി വര്‍ഗ്ഗം എന്ന് അടച്ചാക്ഷേപിക്കരുത്. അതുകൊണ്ട് തന്നെ യാണ് പൊള്ളിയതും

പിന്നെ എളമരത്തിന് മന്ത്രിപ്പണിയായതുകൊണ്ടല്ലേ? നാളെ അതില്ലാതായാല്‍ ഏതെങ്കിലും ഫാക്ടറിപ്പടിക്കല്‍ കൊടിപിടിക്കുന്നവരുടെ മുന്നില്‍ നിന്ന് പ്രസംഗിക്കുന്നത് കാണാം. പിന്നെ പറഞ്ഞത് തൊഴിലാളി സംഘടനകള്‍ എന്നാണ്, തൊഴിലാളി വര്‍ഗ്ഗം എന്നല്ല. സംഘടന എന്നാല്‍ ചില രാഷ്ട്രീയക്കാരുടെ വാലാണ്. അതൊന്നുമല്ലാത്ത അനേകം അസംഘടിതരായവരും തൊഴിലാളി വര്‍ഗ്ഗത്തില്‍ പെടും. കേരള വികസനത്തിന് തടസ്സം ഈ സംഘടനാ നേതാക്കന്മാരും രാഷ്ട്രീയക്കാരും കൊള്ളരുതാത്ത ഉദ്യോഗസ്ഥരും, ഭരിക്കാനറിയാത്ത മന്ത്രിമാരും ആണെന്നായിരുന്നു കൃത്യമായി പറയേണ്ടിയിരുന്നത്.

ഞാന്‍ പ്രതിഷേധിച്ചത് CITU എന്ന തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടിയല്ല. എല്ലാ “നശിച്ച” തൊഴിലാളിവര്‍ഗ്ഗത്തിനും വേണ്ടിയാണ്.


അതുകൊണ്ട് തന്നെ നശിച്ച തൊഴിലാളിവര്‍ഗ്ഗം എന്ന പ്രയോഗത്തിനോട് എന്റെ കടുത്ത പ്രധിഷേധം ഒന്നുകൂടി ആവര്‍ത്തിക്കുന്നു.

 
At 7:12 PM, Blogger വിചാരം said...

രാമചന്ദ്രമാഷേ
ഞാനൊരു മുതലാളി ആയതിനാലല്ല ഇവറ്റകളെ ആക്ഷേപിച്ചത്, ഗള്‍ഫില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് വരുന്ന പാവങ്ങളെ ചൂ‍ഷണം ചെയ്യുന്ന ഈ വര്‍ഗ്ഗത്തെ (ഒരു ശതമാനം പേര്‍ മാത്രമേ നല്ലവരൊള്ളൂ ഇതില്‍)യാണ് ആക്ഷേപിച്ചത്, ചുമ്മാ നോക്ക് കൂലി വാങ്ങുന്ന സംഘടിതരായ ഈ വര്‍ഗ്ഗത്തെയാണ് ഞാന്‍ ആക്ഷേപിച്ചത്, സഘടിത ശക്തിയുടെ ബലത്തില്‍ അഹങ്കാരികളായ ഈ വര്‍ഗ്ഗത്തെയാണ് ഞാന്‍ ആക്ഷേപിച്ചത്, അതിലൊന്നും എനിക്കിത് വരെ കുറ്റംബോധം തോന്നാനും മാത്രം ഈ വര്‍ഗ്ഗം നന്നായിട്ടില്ല അങ്ങനെയൊരു പ്രതീക്ഷയും ഇല്ല .

 
At 10:11 AM, Blogger riyaz ahamed said...

കേരള വികസനത്തിന്റെ തടസ്സം തൊഴിലാളി വര്‍ഗ്ഗമാണെന്ന് പറഞ്ഞ എളമരം കരീമിന്റെ പ്രാന്ത് വിചാരത്തിനും പിടി കൂടിയോ? എന്താണാവോ ഈ വികസനം? ഈ അക്കാഡമി പോലെ എന്തെങ്കിലുമാണോ?

 
At 2:37 PM, Blogger മുക്കുവന്‍ said...

mr Rama,
FYI, I was more leftist than you when I was in colleage; if you have doubt you can ask Mr P Rajiv.

you have mentioned that I blindly support udf. I dont know which statement made you to think like that?

I have never put a vote for UDF in my life, may be I will never too.. but when I see things which is not right I do raise my voice against it.

LDF had nice vision may be 30 years back. now they lost that. the leaders are making money for their family. like pinarayi ....

you ldf kuttisakhakkal may get money for blogging too. but is the party is willing to start a engineering colleage for the poor?

 

Post a Comment

<< Home