Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



സജ്ജാദ് ഹുസൈന്‍ ഒരു കവിയല്ല

സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്.
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
മേം ബി ഹോജായേഗാ പ്രയാര്‍ കാ ഏക്ക് നിശാന്‍
ജൈസെ ലൈല മജ്നൂം, ഷാജഹാന്‍ മുംതാസ് ഐസേ.
ലേകിന്‍ അബ് നഹി
ജബ് മേരാ ശരീര്‍ ജമീന്‍ കാ നീച്ചേ ഖഫന്‍ ഹോനേക്കെ ബാത്ത് .
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ന മിലാ കുച്ച് വൊ ഉദാര്‍സെ .

ദു:ഖ സാന്ദ്രമായ വരികള്‍ ഈണത്തില്‍ പാടി സജ്ജാദ് നിമിഷങ്ങളെ സ്വര്‍ഗ്ഗീയമാക്കി.
സജ്ജാദ് ഹുസൈന്‍ ഒരു ഹിന്ദുസ്ഥാനി ഗായകനല്ല, ഒരു കവിയുമല്ല ഏവരാലും ഒരു ഭ്രാന്തനായി അറിയപ്പെടുന്നവന്‍
പൊന്നാനി തെരുവില്‍ കുപ്പായമിടാതെ നടന്നു നീങ്ങുന്നവന്‍, പീടിക തിണ്ണയില്‍ പെട്ടികള്‍ തബലയാക്കി കഞ്ചാവിന്റെ മാസ്മരികതയില്‍ പഴയ ഗസല്‍ താളുകള്‍ അയവിറയ്ക്കുന്ന കൂട്ടങ്ങളില്‍ ഈണത്തോടെ അര്‍ത്ഥഭംഗിയോടെ പാട്ടുകള്‍ പാടുന്നവന്‍.

മുജേ ബി ഥാ ഏക്ക് മുംതാസ്
മേം നഹി ബനാ ഉസ്കേലിയേ താജ്‌മഹല്‍
ലേക്കിന്‍ വഹ് ബനാ മേരേലിയെ ഏക് പാഗല്‍ ഘാന
മേം അബി ഏക്ക് പാഗല്‍ ഹും.

പൊന്നാനിക്കാരുടെ ഇടയില്‍ അവരിലൊരാളായിരിന്നു സജ്ജാദ്.
അയല്‍‌വാസിയെ പ്രണയിച്ച സജ്ജാദ്, പ്രണായാതുരമായ കവിതകള്‍ക്ക് ഈണമിട്ടു പാടി

മേരെ യാദോംക്കി കഹി മുഹല്ലാമെ തേരി തസ്‌വീര്‍ ഹൈ.
മേരെ മന്‍ ക്കി ചാരോം തരഫ് തേരി തസ്‌വീര്‍ ഹൈ
മേരെ കമരോം കീ സാരാ ദീവാരോം പര്‍ തേരി തസ്‌വീര്‍ ഹൈ
മേം കഹി ദേഖാ ത്തോ വഹാം സബ് തേരി തസ്‌വീര്‍ ഹൈ
മേരാ മന്‍, ശരീര്‍ ദുനിയാ പൂരാ തേരി തസ്‌വീര്‍ ഹൈ.

ഇന്നവന്റെ ഇഷ്ട സ്ഥലം ശവപറമ്പാണ്, ഭാരതപുഴയിലെ മണല്‍ തിട്ടയില്‍ കുഴിച്ചിടപ്പെട്ട അപ്പുവേട്ടന്റേയും , കൃഷ്ണേട്ടന്റേയും ശവകൂനകരികെ നിലാവില്‍ ഓരിടുന്ന കുറുനരികള്‍ക്കുമിടയില്‍ യാമങ്ങളെ നിദ്രാവിഹീനങ്ങളാക്കി സദ്ദാദ് പാടി

വിളിച്ചു അവളെന്നെ അരികിലേക്ക്
ചെന്നു ഞാനവളുടെ അരികിലേക്ക്
അധരങ്ങള്‍കൊണ്ടെന്റെ അധരങ്ങളില്‍
മധുരം നല്‍കി.
രതി ലഹരിയില്‍ ഞാന്‍ എന്നെ മറന്നു
എന്നിട്ടും അവളെന്നെ ..... ഹഹ ഹഹ
പിന്നെ വരികള്‍ക്ക് പൊട്ടിചിരിയുടെ ..പിന്നെയത് ആര്‍ത്തനാദമായി .
ചിരി നിന്നു സജ്ജാദ് ദേഷ്യത്തോടെ സ്വയം ആരോടിന്നില്ലാതെ പറഞ്ഞു
അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ
ഒരു നിമിഷത്തിന്റെ ആയിരത്തൊന്നു അംശത്തിന്റെ മാറ്റത്തിനുള്ളില്‍ അവളെന്നെ അറിയാതെ പോയി .. സജ്ജാദ് ഉറക്കെ ഉറക്കെ പറഞ്ഞു .. പിന്നെയത് കരച്ചിലായി. തേങ്ങലായ് തികച്ചും നിശബ്ദമായി.

സജ്ജാദിനേയും അവളേയും കിടപ്പറയില്‍ നിന്നു പിടിക്കപ്പെട്ടപ്പോള്‍ അവള്‍ ഉണ്ണിയാര്‍ച്ചയുടെ തനി സ്വരൂപമായി
ഇവനെന്നെ കയറി പിടിച്ചു, പൊതിരെ തല്ലു കിട്ടിയ സജ്ജാദിനെ പോലീസിലേല്‍പ്പിച്ചു.
കോടതി സജ്ജാദിനെ വെറുതെ വിട്ടു. സജ്ജാദിന് മാനസ്സികരോകമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍.
കോടതി സജ്ജാദിനെ മോചിപ്പിച്ച ദിനം
സജ്ജാദിന്റെ വീടിനരികെയുള്ള ശവപറമ്പില്‍ കത്തിയെരിഞ്ഞമര്‍ന്ന ചിതയില്‍ അണയാതെ കിടന്ന തീ കനല്‍ കൂ‍ട്ടത്തിലേക്ക് കൈ കയറ്റി വേദനകളെ ആനന്ദമാക്കി അട്ടഹസിച്ചു.
ഇന്നും ഭാരതപുഴയുടെ ശ്മാശനപറമ്പുകളില്‍ ഒറ്റയ്ക്കിരിന്നു ഈണത്തില്‍ പാടുന്ന സജ്ജാദിനെ കാണാം.
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.

posted by വിചാരം @ 10:57 PM,

15 Comments:

At 11:01 PM, Blogger വിചാരം said...

സിന്ദഗി ഹുദാ കീ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്.
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
മേം ബി ഹോജായേഗാ പ്രയാര്‍ കാ ഏക്ക് നിശാന്‍
ജൈസെ ലൈല മജ്നൂം, ഷാജഹാന്‍ മുംതാസ് ഐസേ.
ലേകിന്‍ അബ് നഹി
ജബ് മേരാ ശരീര്‍ ജമീന്‍ കാ നീച്ചേ ഖഫന്‍ ഹോനേക്കെ ബാത്ത് .
സിന്ദഗി ഹുദാ കീ ഉദാര്‍ ഹൈ
ന മിലാ കുച്ച് വൊ ഉദാര്‍സെ .

 
At 12:05 AM, Blogger മാണിക്യം said...

കത്തിയെരിഞ്ഞമര്‍ന്ന
ചിതയില്‍ അണയാതെ
കിടന്ന തീ കനല്‍
കൂ‍ട്ടത്തിലേക്ക് കൈ കയറ്റി ....

മനസ്സിനുള്ളില്‍ അണയാത്ത തീ‌ തന്നെയല്ലേ?
അഗ്നിപോലത്തെ സ്നേഹവുമയി
പ്രണയിച്ചവനെ തല്ലിചതച്ചപ്പോള്‍
കെട്ടു പോയതു പ്രഞ്ജയാണ്‌.....

मेरे यादों की कही मोहल्ला में तेरी तस्वीर है
मेरे मन की चारों तारफ तेरी तस्वीर है
मेरे कमरों की सारा दीवारों पर तेरी तस्वीर है
में कही देखा तो वहां सब तेरी तस्वीर है
मेरा मन शरीर दुनिया पूरा तेरी तस्वीर है

വായിച്ചു തീരുമ്പോള്‍ മന്‍സ്സില്‍
അടക്കാന്‍ പറ്റാത്ത ഒരു കലി
ആരോടെന്നില്ലാതെ, ഇതൊരു
കഥയാണെന്ന് വിശ്വസിയ്ക്കാനായെങ്കില്‍....

 
At 12:06 AM, Blogger സജീവ് കടവനാട് said...

കഥ പോലെ...

സജ്ജാദ് ഹുസൈന്‍ കവിയല്ലെങ്കില്‍ പിന്നെ ആരാണ് കവി?

പൊന്നാനിയിലെ ഒരു കാലത്തെ ഹരമായിരുന്ന ഗസല്‍ സദസുകളെക്കുറിച്ചും വിപ്ലവഗാന,മാപ്പിളപ്പാട്ടു പാരമ്പര്യത്തെക്കുറിച്ചും ഒരു പഠനം ഈ ബ്ലോഗില്‍ പോസ്റ്റിടണം.

നമുക്ക് ട്രൈ ചെയ്യാം... ഇന്‍ശാ അള്ളാ‍...

 
At 12:09 AM, Blogger Dr. Prasanth Krishna said...

കൊള്ളാം നന്നായിട്ടുണ്ട്. ഇങ്ങനെയുള്ള ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന എത്ര എത്ര കഥപാത്രങ്ങള്‍. "സജ്ജാദ് ഹുസൈന്‍" മറക്കപ്പെടാത്ത വ്യത്യസ്ത വ്യക്തിത്വമുള്ള നമ്മളില്‍ ഒരാള്‍.

 
At 12:15 AM, Blogger അച്ചപ്പു said...

പ്രേമം അത് ആത്മാര്തത ഉള്ള ഒരു വികാരമേ അല്ല. എവിടെയും അത് അറിയപ്പെടുന്നത് അല്ലെങ്കില്‍ അത് ചെന്ന് അവസാനിക്കുന്നത് കാമതിലാണ്. കാമം അത് വിവാഹേതര ബന്ധമാകുമ്പോള്‍ അത് സമുഹത്തില്‍ ഒരു മ്ലേച്ചമായിരിക്കും. അത് ആരും അംഗീകരിക്കുകയുമില്ല. കവികള്‍ക്ക് എന്നും പാടാനും എഴുതാനും പ്രേമത്തില്‍ കവിഞ്ഞ ഒരു വിഷയവുമില്ല. അപ്പോള്‍ കാമപ്രാപ്തിയുടെ അന്ത്യം ഇങ്ങിനെ ഒക്കെ തന്നെയായിരിക്കും

 
At 12:23 AM, Blogger ടോട്ടോചാന്‍ said...

നന്നായിരിക്കുന്നു..
ജീവിതം ഇങ്ങിനെയൊക്കെയാണ് ചിലപ്പോഴെങ്കിലും...

 
At 1:10 AM, Blogger മുസാഫിര്‍ said...

സജ്ജാദ് ഹുസൈന്‍ ഒരു നല്ല കഥാപാത്രമാണ്.ഉര്‍ദു/ഹിന്ദി പരിജ്ഞാനം ഇല്ലാത്തവര്‍ക്കായി ഗസലിന്റെ പരിഭാഷ കൊടുത്താല്‍ നന്നയേനെ എന്നു തോന്നി.

 
At 1:18 AM, Blogger ഏറനാടന്‍ said...

പൊന്നാനി വിശേഷങ്ങള്‍ ഇനിയും പോന്നോട്ടേ. ഗസലിന്റെ പരിഭാഷയും കൂടി വേണമായിരുന്നു.

 
At 1:26 AM, Blogger ശ്രീ said...

ഇങ്ങനെയും ഒരാളെ മാനസിക രോഗിയാക്കാം. ആര്‍ക്കും വേണ്ടാതെ പോകുന്ന ചില ജീവിതങ്ങളിലൊന്ന്...

 
At 1:39 AM, Blogger വിചാരം said...

കവിയലാത്ത സജ്ജാദ് ഹുസൈന്റെ കവിതയും കഥയുമറിയാന്‍ വന്നവര്‍ക്കെല്ലാം സലാം

സിന്ദഗി ഹുദാ കീ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്.
(ജീവിതം ദൈവത്തിന്റെ വായ്പ്പയാണ്
ആ വായ്പ്പയിലെന്തു ലഭിച്ചു
ഇല്ല ഒന്നും)

ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ.
മുജേ...മുജേ.. വൊ ഖുശി ബി നഹി.
(ആകാശത്ത് പക്ഷികള്‍ ചിലച്ചുകൊണ്ട് സന്തോഷം ആഘോഷിച്ചു.
എനിക്ക്.. എനിക്ക് ആ സന്തോഷം പോലുമില്ല).

മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
(ഞാന്‍ ഭ്രാന്തനാണ്
ജനങ്ങള്‍ വിളിയ്ക്കുന്നു .. ഹേ.. ഭ്രാന്താ
ആര്‍ക്കുമറിയില്ല അവന്‍ തന്നെയാണ് ഭ്രാന്തനെന്ന്).

മേം ബി ഹോജായേഗാ പ്രയാര്‍ കാ ഏക്ക് നിശാന്‍
ജൈസെ ലൈല മജ്നൂം, ഷാജഹാന്‍ മുംതാസ് ഐസേ.
ലേകിന്‍ അബ് നഹി
(ഞാനും ആയിതീരും സ്നേഹത്തിന്റെ ഒരു പ്രതീകം
ലൈലയും മജ്നുവും, ഷാജഹാനേയും മുംതാസും പോലെ
എന്നാലതിന്നല്ല
എപ്പോള്‍ എന്റെ ശരീരം ഭൂമിയ്ക്കടിയിലേക്ക് അടയ്ക്കപ്പെടുന്നുവോ അതിന് ശേഷം.
----------------
ഇതെനെ സ്വന്തം വരികളാണ് ഒരുപക്ഷെ തെറ്റുകള്‍ സ്വാഭാവികം ക്ഷമിയ്ക്കുക.

 
At 1:56 AM, Blogger Unknown said...

ഹൃദയം ത്രസിച്ചു.

 
At 2:24 AM, Blogger കാസിം തങ്ങള്‍ said...

പൊന്നാനിയിലെ സജ്ജാദ് ഹുസൈന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, അതോ ഇതൊരു കഥയാണോ.

 
At 2:35 AM, Blogger നജൂസ്‌ said...

സജ്ജാദ് ഹുസൈന്‍ കവിയല്ല, ഗായകനല്ല...
അടയാളങളില്ലാതെ കടന്ന്‌ പോവുന്ന ജന്മങള്‍. അതായിരിക്കാം പലകവികളുടെയും ആശ്വാസം.
പൊന്നാനി ചരിത്രങള്‍ കിനാവു പറഞപോലെ ഒരു വലിയ പോസ്റ്റായി പ്രതീക്ഷിക്കുന്നു

 
At 3:43 AM, Blogger വിചാരം said...

കാസിം തങ്ങള്‍ :)

സജ്ജാദ് ഹുസൈന്‍ എന്ന കഥാപാത്രം ഒരു സത്യമാണ്, അവനിപ്പോഴും ജീവിച്ചിരിക്കുന്നു.
നജൂസ് :) തീര്‍ച്ചയായും ഞങ്ങള്‍ (കിനാവ്, അഞ്ജാതന്‍, ശ്യാം ,അച്ചപ്പു,ഫാരിസ് ) അതിനായ് ശ്രമിയ്ക്കുന്നതായിരിക്കും

 
At 4:58 AM, Blogger Ziya said...

എന്തു പറയേണ്ടൂ...
ഉജ്ജ്വലം ഈ കുറിപ്പ്...
വളരെ നല്ല ഭാഷയും...
നന്ദി ചങ്ങാതി മനസ്സൊന്ന് നോവിച്ചു വിട്ടതിന്...

 

Post a Comment

<< Home