ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ
Sunday, December 28, 2008
അവര്‍ വീണ്ടും പോവുന്നു.
ഉരുക്കാവരണമണിഞ്ഞ യാങ്കികള്‍
ആഹ്ളാദത്തിന്റെ വീരഗാഥകളുരുവിട്ടു കൊണ്ട്
വലിയ ലോകം മുറിച്ചു കടന്നുള്ള കുതിച്ചോട്ടത്തില്‍
അമേരിക്കയുടെ ദൈവത്തെ പ്രകീര്‍ത്തിച്ചു കൊണ്ട്.
ഓടകള്‍ മരിച്ചവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
അണി ചേരാന്‍ കഴിയാത്തവര്‍
പാടാന്‍ വിസമ്മതിച്ചവര്‍
ശബ്ദം നഷ്ടപ്പെട്ടവര്‍
താളം മറന്നു പോയവര്‍
സവാരിക്കാരുടെ മുറിക്കുന്ന ചാട്ടവാറുകള്‍-
നിങ്ങളുടെ തല മണലില്‍ ഉരുളുന്നു.
നിങ്ങളുടെ തല ചളിയിലെ ഒരു കുളം.
നിങ്ങളുടെ തല പൊടിപടലങ്ങളിലെ ഒരു മാലിന്യം.
നിങ്ങളുടെ മൂക്കാവട്ടെ മരിച്ചവരുടെ ഗന്ധം മാത്രം വലിച്ചെടുക്കുന്നു.
ചത്ത അന്തരീക്ഷം സജീവമാവുന്നത്
അമേരിക്കയുടെ ദൈവത്തിന്റെ ഗന്ധം കൊണ്ട്.
(കഴിഞ്ഞ ദിവസം അന്തരിച്ച ലോകപ്രസിദ്ധ നാടകകൃത്ത് ഹാരോള്‍ഡ് പിന്റര്‍ എഴുതിയ ഒരു യുദ്ധവിരുദ്ധ കവിത. നോബല്‍ സമ്മാനിതനായ ഈ ബ്രിട്ടീഷുകാരന്റെ വെബ്സൈറ്റില്‍ കവിതയുടെ മൂലരൂപം വായിക്കാം.
വിവര്‍ത്തനം: പി.കെ. പാറക്കടവ്. )
Labels: ഹാരോള്‍ഡ് പിന്റര്‍
posted by riyaz ahamed @ 8:52 AM,
6 comments,